തീറ്റമത്സരത്തിനിടെ ഇഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

പുതുകോട്ടൈ: പൊങ്കലിനോടനുബന്ധിച്ച്‌ നടന്ന തീറ്റമത്സരത്തിനിടെ ഇഡലി തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പുതകോട്ടെ സ്വദേശി എസ് ചിന്നതമ്പിയാണ് മരിച്ചത്.

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും തീറ്റ മത്സരം നടത്താറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മുളക്, പാവയ്ക്ക എന്നിവയായിരുന്നു തീറ്റ മത്സരത്തിന്. പക്ഷേ മത്സരാര്‍ത്ഥികള്‍ കുറഞ്ഞു വരുന്നതിനാല്‍ ഇത്തവണ ഇഡലിയാക്കുകയായിരുന്നു.

3 മിനിറ്റിനുള്ളില്‍ വെള്ളം കുടിക്കാതെ ഏറ്റവും കൂടുല്‍ ഇഡലി കഴിക്കുന്നയാള്‍ വിജയിയാകുമെന്നതായിരുന്നു നിയമം. പാചക തൊഴിലാളിയായ ചിന്നതമ്പി പന്ത്രണ്ടോളം ഇഡലി കഴിച്ചിരുന്നു. വെള്ളം കുടിക്കാതിരുന്നതിനാലും വേഗം കൂടിയതിനാലും പെട്ടെന്ന് ഇഡലി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. അസ്വസ്ഥത കാണിച്ച ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

prp

Related posts

Leave a Reply

*