രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ല കാലം വരുമ്പോള്‍ എല്ലാം മാറും: രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രഖ്യപിക്കാനിരിക്കെ നിര്‍ണായക പ്രതികരണവുമായി രജനികാന്ത്. ചെന്നൈയില്‍ തുടരുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും രജനി പറഞ്ഞിരിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നൊരു മാറ്റം തമിഴ്നാട്ടില്‍ സാധ്യമാണോയെന്ന് ആരാധക സംഗമത്തിനായി പുറപ്പെടുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അതിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് രജനി ആരാധകരെ കാണുന്നത്.  അവസാന   ദിവസം   രജനി […]

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിക്കു നേരെ പതിനാറുകാരന്‍ വെടിയുതിര്‍ത്തു

മഥുര: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) പതിനാറുകാരന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്‍സിആറിലെ റോഡ്വെയ്സ് കോളനിക്കു സമീപമാണു നാടിനെ നടുക്കിയ സംഭവം നടന്നത്. തനിച്ചു സ്കൂളിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിക്കുനേരെ വെടിയുതിര്‍ത്ത ശേഷം ആണ്‍കുട്ടി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   ആണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.  

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം: 31ന് നിലപാട് വ്യക്തമാക്കും

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഈ മാസം 31ന് അന്ത്യമാവും. ഈ മാസം അവസാനം തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. എന്നാല്‍ ആരാധകരേക്കാള്‍ ആകാംക്ഷ മാധ്യമങ്ങള്‍ക്കാണെന്നും അധികം ഊഹാപോഹങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരെ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രഖ്യാപനം. ഇന്ന് മുതല്‍ 31വരെയാണ് അദ്ദേഹം ആരാധകരെ കാണുന്നത്. രാവിലെ എട്ടു മുതല്‍ ഉച്ച കഴിഞ്ഞ് തിരിഞ്ഞ് മൂന്ന് മണിവരെയാണ് […]

സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മൃതദേഹം കിണറ്റില്‍; ആത്മഹത്യയെന്ന് സംശയം

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ഥിനികളുടെ കൂട്ട മരണം ആത്മഹത്യയെന്ന് സൂചന. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളും രാമപുരം സ്വദേശികളുമായ രേവതി, ശങ്കരി, ദീപ, മോനിഷ എന്നിവരാണ്​ മരിച്ചത്​. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.  മോശം പഠനനിലവാരം മൂലം മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേരോടും അധ്യാപിക ആവശ്യ​പ്പെട്ടിരുന്നെന്നും ഇതിന്‍റെ  പേരില്‍ വഴക്കു പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. സംഭവ ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം നാല് പേരും ക്ലാസില്‍ പോയിരുന്നില്ല. തുടര്‍ന്ന് വീട്ടിലും എത്താതിരുന്ന ഇവരെ അന്വേഷിച്ച്‌ നാട്ടുകാരും ബന്ധുക്കളും […]

ജെല്ലിക്കെട്ട് നിരോധനത്തില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജല്ലിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ  ഉത്തരവ്. ജല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മൃഗക്ഷേമ സംഘടനയായ ‘പെറ്റ’ സുപ്രിംകോടതിയെ സമീപിച്ചത്. തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് നിരോധിച്ചെങ്കിലും പിന്നീട് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ഇത് മറികടക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയമത്തിനെതിരെയുള്ള നടപടികളില്‍ വിശദീകരണം ആവശ്യപ്പെട്ട്  തമിഴ്നാട് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് […]

തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ കാര്‍ട്ടൂണ്‍ രൂപത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിസ്റ്റ് ജി. ബാലക്ക് ജാമ്യം

തിരുനല്‍വേലി: തമിഴ്‌നാട്‌  മുഖ്യ മന്ത്രി എടപ്പാടി പളനിസാമിയെയും തമിഴ്നാട് പൊലീസ് കമ്മീഷണറെയും കാര്‍ട്ടൂണില്‍ കളിയാക്കി ചിത്രീകരിച്ച കേസില്‍ അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി. ബാലക്ക് ജാമ്യം. തിരുനെല്‍വേലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലം ദമ്പതിമാരും രണ്ടു കുട്ടികളും തിരുനെല്‍വേലി കളക്ടറേറ്റ് വളപ്പില്‍ ഒക്ടോബര്‍ 23നു ജീവനൊടുക്കിയ സംഭവം ആസ്പദമാക്കി ബാല വരച്ച കാര്‍ട്ടൂണാണു വിവാദമായത്. തമിഴ്നാട് മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും പൊലീസ് മേധാവിയുടെയും നഗ്ന ചിത്രങ്ങളില്‍ സ്വാകാര്യ ഭാഗങ്ങള്‍ കറന്‍സി നോട്ടുകള്‍ക്കൊണ്ട് മറച്ച നിലയിലും മുന്‍പിലായി കത്തുന്ന […]

തമിഴ്നാട്ടില്‍ മഴ കനക്കുന്നു

ചെന്നൈ: കഴിഞ്ഞ ദിവസം ആരംഭിച്ച മഴ തമിഴ്നാട്ടില്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. റോഡിനോട് ചേര്‍ന്നുള്ള വീടുകളിലെല്ലാം വെള്ളത്തിനടിയിലായി. തെക്കന്‍ തീരദേശ മേഖലയിലാണ് മഴ എറ്റവുമധികം ശക്തി പ്രാപിച്ചിട്ടുളളത്. ചെന്നൈ അടക്കം തമിഴ്നാടിന്‍റെ തീരദേശ മേഖലകളിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതികളെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് തമിഴ്നാട് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പ് മന്ത്രി എസ്.പി വേലുമണി പറഞ്ഞു. 48 മണിക്കൂറില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.