രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം: 31ന് നിലപാട് വ്യക്തമാക്കും

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഈ മാസം 31ന് അന്ത്യമാവും. ഈ മാസം അവസാനം തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. എന്നാല്‍ ആരാധകരേക്കാള്‍ ആകാംക്ഷ മാധ്യമങ്ങള്‍ക്കാണെന്നും അധികം ഊഹാപോഹങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് രാവിലെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരെ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രഖ്യാപനം. ഇന്ന് മുതല്‍ 31വരെയാണ് അദ്ദേഹം ആരാധകരെ കാണുന്നത്. രാവിലെ എട്ടു മുതല്‍ ഉച്ച കഴിഞ്ഞ് തിരിഞ്ഞ് മൂന്ന് മണിവരെയാണ് കൂടിക്കാഴ്ച നടത്തുന്നത്.

ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തില്‍ തന്‍റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന രജനി നല്‍കിയിരുന്നു. ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും അത് തടയാന്‍ സാധിക്കില്ലെന്നുമാണ് രജനി വ്യക്തമാക്കിയത്. യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാം എന്ന് പറഞ്ഞായിരുന്നു താരം അന്ന് സംഗമം അവസാനിപ്പിച്ചത്.

 

prp

Related posts

Leave a Reply

*