മദ്യലഹരിയില്‍ യുവതി അമ്മക്കും സഹോദരനും നേരെ വെടിയുതിര്‍ത്തു

ന്യുഡല്‍ഹി: മദ്യലഹരിയില്‍ യുവതി അമ്മയേയും സഹോദരനേയും വെടിവച്ചു വീഴ്ത്തി. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ അര്‍ദ്ധരാത്രിയാണ് സംഭവം. വീട്ടുകാരുമായി വഴക്കുണ്ടാക്കിയ യുവതി അവരെ വെടിവച്ച്‌ വീഴ്ത്തുകയായിരുന്നു. ലൈസന്‍സുള്ള തോക്കാണ്​​ ​ സ്​ത്രീ ഉപയോഗിച്ചത്​.

വീട്ടില്‍ നിന്നുള്ള ബഹളം വെടിയൊച്ചകളും കേട്ടിരുന്നതായി അയല്‍വാസികളും പറയുന്നു. ഗുരുതരമായി പരുക്കേറ്റ അമ്മയേയും സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അമിതമായി മദ്യപിച്ച നിലയിലായിരുന്നു യുവതിയെന്നും നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അയല്‍വാസികളെ ഉദ്ധരിച്ച്‌ പോലീസ് പറയുന്നു. സ്വത്ത് സംബന്ധിച്ച്‌ കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു.

സ്വത്ത്​ വിഭജിക്കുന്നതില്‍ വന്ന തര്‍ക്കമായിരിക്കാം ഇതിലേക്ക്​ നയിച്ചതെന്ന​ അനുമാനമാണ്​ പൊലീസിനുള്ളത്​. ഡോക്​ടര്‍മാരുടെ സമ്മതത്തോടുകൂടി ഇരുവരെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥന്‍ അറിയിച്ചു.

prp

Related posts

Leave a Reply

*