നെല്‍വയല്‍ നികത്തല്‍: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ നിയഭേദഗതി വരുന്നു

തിരുവനന്തപുരം: നെല്‍വയല്‍ നികത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനുള്ള നിര്‍ണായക നിയമഭേദഗതി വരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

നെല്‍വയല്‍ നീര്‍ത്തട നിയമം ഇതിനായി ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. നിയമം ഭേദഗതി ചെയ്യുന്നതിലൂടെ കൃഷി ചെയ്യാതെ വെറുതെ ഇട്ടിരിക്കുന്ന തരിശ് നിലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതം ആവശ്യമില്ലാതാകും.

നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒന്നുകില്‍ കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. കുറ്റമാണെങ്കിലും പിഴയടച്ച്‌ രക്ഷപ്പെടാം. പുതിയ ഭേദഗതിയില്‍ ഇതാകെ മാറുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കാം. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. നിശ്ചിത തുക പാട്ടമായി ഉദ്യോഗസ്ഥന് കൊടുത്താല്‍ മതിയാകും

 

 

prp

Related posts

Leave a Reply

*