ലോക റെക്കോഡ് ലക്ഷ്യമിട്ട് ജെല്ലിക്കെട്ട്; പുതുക്കോട്ടയില്‍ 2 പേര്‍ മരിച്ചു

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. 30തോളം പേര്‍ക്ക് പരിക്കേറ്റു. ജെല്ലിക്കെട്ട് കാണാനെത്തിയ റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്.  ലോക റെക്കോഡ് ലക്ഷ്യംവെച്ചുള്ള കളിക്കിടെയാണ് അപകടം. മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ജെല്ലിക്കെട്ട് ഫഌഗ് ഓഫ് ചെയ്തത്. തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റെക്കോഡ് മറികടക്കാന്‍ ലക്ഷ്യംവെച്ച്‌ ഇത്തവണ 424 മത്സരാര്‍ത്ഥികളും 1354 കാളകളും ജെല്ലിക്കെട്ടിനായി കളത്തിലിറങ്ങിയിരുന്നു. 2000 ത്തോളം കാളകളെയാണ് ഇത്തവണ മത്സരത്തിനായി തയാറാക്കിയിരുന്നത്. എന്നാല്‍ സമയക്രമീകരണംമൂലം എണ്ണം […]