കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ മാറ്റത്തിന് വഴിവെക്കുന്ന പ്രഖ്യാപനവുമായി ഉലകനായകന്‍ കമല്‍ഹാസന്‍. ഫെബ്രുവരി 21 ന് പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുള്ളത്. തമിഴ്നാട്ടിലെ രാമനാഥപുരത്തുവച്ച്‌ ഔദ്യോഗികമായി പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും അതേ ദിവസം തന്നെ സംസ്ഥാനത്ത് പര്യടനം ആരംഭിക്കുമെന്നും താരം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജന്മദേശമായ രാമനാഥപുരത്തുനിന്ന് പര്യടനം ആരംഭിച്ച ശേഷം അദ്ദേഹം മധുരൈ, ഡിണ്ടിഗല്‍, ശിവഗംഗൈ എന്നീ ജിലകളിലെ ജനങ്ങളെ സന്ദര്‍ശിക്കും. ഇതോടെയാണ് കമലഹാസന്‍റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം നടക്കുക. പര്യടനത്തിന്‍റെ ആരംഭത്തില്‍ത്തന്നെ രാഷ്ട്രീയ പാര്‍ട്ടിയുടെ […]

ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്ന് കമലഹാസന്‍

ചെന്നൈ: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി തമിഴ് സൂപ്പര്‍ താരം കമലഹാസന്‍ രംഗത്തെത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ഖേദം രേഖപ്പെടുത്തിയ അദ്ദേഹം സിനിമയിലെ നായിക ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. വധഭീഷണി നേരിടുന്ന ദീപികയെ ബഹുമാനിക്കണം. ദീപികക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. വിഷയത്തില്‍ തീവ്രവാദം കടന്നുവരുന്നത് പരിതാപകരമാണ്. ബുദ്ധിയുള്ള ഇന്ത്യ ഉണര്‍ന്നു ചിന്തിക്കേണ്ട സമയമാണിത്. ഇനിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച്‌ ചിന്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.   അതേസമയം ദീ​പി​ക പ​ദു​കോ​ണി​നെ ജീ​വ​നോ​ടെ ക​ത്തി​ക്കു​ന്ന​വ​ര്‍​ക്ക്​ 10 […]

”ഹിന്ദുക്കള്‍ക്ക് ഒരു മുതിര്‍ന്ന സഹോദരന്‍റെ കടമയാണുള്ളത്”; പുതിയ അഭിപ്രായങ്ങളുമായി കമല്‍ഹാസന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ തയാറാകണമെന്ന് തമിഴ് നടന്‍ കമല്‍ ഹാസന്‍. തമിഴ് മാസിക അനന്ത വികേദനിലെഴുതിയ പംക്തിയിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്ക് ഒരു മുതിര്‍ന്ന സഹോദരന്‍റെ കടമയാണുള്ളത്. തങ്ങള്‍ വലിയവരാണെന്ന് അവകാശപ്പെടുന്ന അവരുടെ ഹൃദയങ്ങളും വലുതായിരിക്കണം. മറ്റുള്ളവരെ അംഗീകരിക്കണം. അവര്‍ എന്തെങ്കിലും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാല്‍ തിരുത്തി കൊടുക്കണം. പക്ഷേ, ഒരാളെ ശിക്ഷിക്കാനുള്ള അവകാശം കോടതിക്കാണുള്ളത്. കോടതികളെ അതു ചെയ്യാന്‍ അനുവദിക്കണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തന്നെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ […]

മമതാ ബാനര്‍ജിയുടെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തി കമല്‍ഹാസന്‍

കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത ആരാധകനാണ് താന്‍ എന്ന പറഞ്ഞ് ഉലകനായകന്‍ കമല്‍ഹാസന്‍. മമതയെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍ഹാസന്‍ തന്‍റെ അഭിപ്രായം അറിയിച്ചത് കൊല്‍ക്കത്തയിലെ 23ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയതായിരുന്നു താരം. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായും കമല്‍ഹാസന്‍ കൂടി കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് തന്‍റെ  രാഷ്ട്രീയ പ്രവേശനം പിറന്നാള്‍ ദിനത്തില്‍ നടക്കുമെന്ന് സൂചന നല്‍കിയിരുന്നു. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ മായം വിസില്‍ […]

‘മയ്യം വിസിലു’മായി കമല്‍ഹാസന്‍;തമിഴ്നാടിനെ നന്മയുടെ ദേശമാക്കും

ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പ്രഖ്യാപന വാര്‍ത്ത കാത്തുനിന്നവരെ ഞെട്ടിച്ച്‌ കമല്‍ഹാസന്‍റെ വാര്‍ത്താസമ്മേളനം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങളുമായി സംവദിക്കാന്‍ മയ്യം വിസില്‍’എന്ന  പുതിയ ആപ്പ് പുറത്തിറക്കി. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ വേണം. തമിഴ്നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍  അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍   തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമല്‍ പറഞ്ഞു.  ആര്‍ക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതുവഴി നീതി ലഭ്യമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധികളും രോഗങ്ങളും പടരുകയാണ്. അതിനുള്ള […]

പിറന്നാള്‍ ആഘോഷങ്ങള്‍ഇല്ല; ചെന്നൈയില്‍ മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പം കമല്‍ഹാസന്‍

ചെന്നൈ: തന്‍റെ  63-ാം ജന്‍മദിനമായ ഇന്ന്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനാണ് താരത്തിന്‍റെ  തീരുമാനം. ഇത്തവണത്തെ ജന്‍മദിനം ആഘോഷമാക്കുന്നില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് കമല്‍ഹാസന്‍റെ വക്താവ് പറഞ്ഞു. മാത്രമല്ല, പള്ളികരണൈയില്‍ കമല്‍ഹാസന്‍റെ സാമൂഹ്യ സേവന സംഘടന നടത്തുന്ന  മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തിന്‍റെ  ആദ്യപടിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സംവദിയ്ക്കാനുമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ജന്മദിനത്തില്‍ പുറത്തിറക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ രംഗത്ത് ചുവടുവയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ […]

പിണറായിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

ചെന്നൈ: അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ ശാന്തിമാരായി  നിയമിക്കാനുള്ള ഇടതു സര്‍ക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച്‌  ഉലകനായകന്‍ കമല്‍ഹാസന്‍. മുപ്പത്തിയാറ്  അബ്രാഹ്മണ ശാന്തിമാരെ ദേവസ്വം ബോര്‍ഡിന്‍റെ  അമ്പലങ്ങളില്‍ നിയമിച്ചതിനാണ്  മുഖ്യമന്ത്രിയെയും ദേവസ്വം ബോര്‍ഡിനെയും അദ്ദേഹം  അഭിനന്ദിച്ചത്.  ഈ തീരുമാനത്തിലൂടെ തമിഴ് സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയാറിന്‍റെ  സ്വപ്നങ്ങളാണ് നടപ്പായതെന്നും  കമല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍  കുറിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ  ചരിത്രത്തില്‍ ആദ്യമായായിരുന്നു പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ആറു ദളിതര്‍ അടക്കം മുപ്പത്തിയാറ് അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്. ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ.സ്റ്റാലിനും നേരത്തേ പിണറായിയെ അഭിനന്ദിച്ച്‌ […]

നൂറു ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മത്സരിക്കാന്‍ തയ്യാര്‍:കമലഹാസന്‍

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്‍റെ  വ്യക്തമായ സൂചന നല്‍കി  കമലഹാസന്‍ രംഗത്തെത്തി. നൂറ് ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും താന്‍ സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ആരുമായും മുന്നണി ഉണ്ടാക്കില്ലെന്നും ഒറ്റയ്ക്ക് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  അണ്ണാ ഡിഎംകെയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക് അതില്‍നിന്നും പുറത്തുകടക്കണമെന്നുണ്ട്. ഈ സാഹചര്യത്തില്‍ […]

കെജ്രിവാള്‍ കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തുന്നു

ചെന്നൈ : രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ വ്യക്തമായ സൂചന നല്‍കിയ ഉലകനായകന്‍ കമല്‍ ഹാസനെ കാണാന്‍  ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എത്തുന്നു. ചെന്നൈയിലെത്തിയാണ് കെജ്രിവാള്‍  കൂടിക്കാഴ്ച നടത്തുന്നത്. സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടില്ല. കെജ്രിവാള്‍ മുഖ്യമന്ത്രിയായ ഉടന്‍ കമല്‍ഹാസന്‍ ഡല്‍ഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി രൂപീകരവുമായി ബന്ധപ്പെട്ട കാര്യങ്ങളാകാം ചര്‍ച്ച ചെയ്യപ്പെടുകയെന്നു കരുതുന്നു. മുന്‍പ് കമലഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.