ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്ന് കമലഹാസന്‍

ചെന്നൈ: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി തമിഴ് സൂപ്പര്‍ താരം കമലഹാസന്‍ രംഗത്തെത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ഖേദം രേഖപ്പെടുത്തിയ അദ്ദേഹം സിനിമയിലെ നായിക ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

വധഭീഷണി നേരിടുന്ന ദീപികയെ ബഹുമാനിക്കണം. ദീപികക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കരുത്. വിഷയത്തില്‍ തീവ്രവാദം കടന്നുവരുന്നത് പരിതാപകരമാണ്. ബുദ്ധിയുള്ള ഇന്ത്യ ഉണര്‍ന്നു ചിന്തിക്കേണ്ട സമയമാണിത്. ഇനിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച്‌ ചിന്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

 

അതേസമയം ദീ​പി​ക പ​ദു​കോ​ണി​നെ ജീ​വ​നോ​ടെ ക​ത്തി​ക്കു​ന്ന​വ​ര്‍​ക്ക്​ 10 കോ​ടി രൂ​പ പാ​രി​തോ​ഷി​കം നല്‍കുമെന്നാണ്​ അ​ഖി​ല ഭാ​ര​തീ​യ ക്ഷ​ത്രി​യ മ​ഹാ​സ​ഭ (എ.​ബി.​കെ.​എം) യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ്​ ഭു​വ​നേ​ശ്വ​ര്‍ സി​ങ് പ്രതിഷേധ യോഗത്തില്‍ കൊലവിളി നടത്തിയിരിക്കുന്നത്.

14ാം നൂ​​റ്റാ​​ണ്ടി​​ലെ ര​​ജ​​പു​​ത്ര രാ​​ജ്​​​ഞി പ​ത്മി​നി​യു​ടെ ക​​ഥ​​യാ​​ണ്​ സി​​നി​​മ​​യു​​ടെ ഇ​​തി​​വൃ​​ത്തം. ദീ​പി​ക പ​ദു​കോ​ണ്‍ റാ​ണി പ​ത്മി​നി​യാ​കു​ന്ന ചി​ത്ര​ത്തി​ല്‍ ര​ണ്‍വീ​ര്‍ സി​ങ്, അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍ജി​യെ അ​വ​ത​രി​പ്പി​ക്കു​ന്നു. റാ​ണി പ​ത്മി​നി​യു​ടെ ഭ​ര്‍ത്താ​വാ​യി ഷാ​ഹി​ദ് ക​പൂ​റു​മു​ണ്ട്. റാ​ണി പ​ത്മി​നി​യോ​ട് അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍ജി​ക്ക് തോ​ന്നു​ന്ന പ്ര​ണ​യ​വും തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന സം​ഘ​ര്‍​ഷ​വു​മാ​ണ് ഇവിടെ തുറന്നുകാട്ടുന്നത്.

prp

Related posts

Leave a Reply

*