ഫോണ്‍ വിളി വിവാദം: കമ്മീഷന്‍ റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ ഫോണ്‍ വിളി വിവാദം അന്വേഷിച്ച പിഎസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട്  മുഖ്യമന്ത്രിക്ക് കൈമാറി. രണ്ട് ഭാഗങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. രാവിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഫോണ്‍കെണി വിവാദത്തില്‍ സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നത്. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. നിയമനടപടികളെക്കുറിച്ച്‌ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്യും. മാധ്യമരംഗത്തെ നവീകരണ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും പിഎസ് ആന്‍റണി പറഞ്ഞു.

ഇതിനിടെ, കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ സെക്രട്ടറിയേറ്റിന്‍റെ  ഗേറ്റില്‍ സുരക്ഷാ ജീവനക്കാര്‍ തടയുകയായിരുന്നു.

ടെലിഫോണ്‍ സംഭാഷണത്തിന്‍റെ പൂര്‍ണ്ണരൂപം കമ്മീഷന് ലഭിക്കാത്ത സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എകെ ശശീന്ദ്രന് അനുകൂലമാകുമെന്നാണ് സൂചന. മന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് കമ്മീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് നിര്‍ണ്ണായകമാണ്.

 

prp

Related posts

Leave a Reply

*