നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എട്ടര ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍നിന്ന് എത്തിയ കാസര്‍ഗോഡ് സ്വദേശിനിയുടെ കൈയില്‍ നിന്നാണ് 318 ഗ്രാം സ്വര്‍ണം പിടികൂടിയത്.
വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണു സ്വര്‍ണം പിടികൂടിയത്. ആഭരണങ്ങളായാണു സ്വര്‍ണം കടത്തിക്കൊണ്ടു വന്നത്.
ഞായറാഴ്ച കോഴിക്കോട് സ്വദേശിയില്‍നിന്നു ഏഴു ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയിരുന്നു.

