സ്വര്‍ണക്കുഴലുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കുഴലുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്‌നാട് തൃശിനാപ്പള്ളി സ്വദേശിനി വന്ദന(28)യാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11.30ന് ക്വാലലംപുരില്‍ നിന്ന് മലിന്‍ഡോ എയര്‍വേയ്‌സിലെത്തിയ യുവതിയെ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ആണ് പിടികൂടിയത്.

യുവതിയില്‍ നിന്ന് 17 ലക്ഷം വിലയുള്ള 100 ഗ്രാം വീതം തൂക്കം വരുന്ന അഞ്ചു സ്വര്‍ണക്കുഴലുകളും മാലയുടെ ലോക്കറ്റില്‍ ഒട്ടിച്ച നിലയില്‍ രണ്ട് ലോക്കറ്റുകളുമാണ് പിടിച്ചെടുത്തത്. യുവതി ആഴ്ചയില്‍ രണ്ട് തവണ മലേഷ്യയില്‍ പോയിവരുന്നത് പാസ്‌പോര്‍ട്ട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ആദ്യം നിഷേധിക്കുകയായിരുന്നു.

താനൊരു വസ്ത്ര വ്യാപാരിയാണെന്നും അവിടെ നിന്നു വസ്ത്രം വാങ്ങാനാണ് ഇടയ്ക്കിടെ മലേഷ്യയില്‍ പോയി വരുന്നതെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന വനിതാ പോലീസെത്തി യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്.

പിന്നീട് മജിസ്‌ട്രേറ്റിന്‍റെ അനുമതി വാങ്ങിയ ശേഷം വനിതയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് യുവതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. റൂമില്‍ നിന്ന് ഇറങ്ങിയോടിയ ഇവരെ വീണ്ടും പിടികൂടി ആശുപത്രിയിലെത്തിച്ച് സ്വര്‍ണ്ണം പുറത്തെടുക്കുകയായിരുന്നു.

prp

Related posts

Leave a Reply

*