മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനിരിക്കെ സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങളെ സെക്രട്ടറിയേറ്റില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി.

മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് അന്വേഷിച്ച പി.എസ്.ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സെക്രട്ടറിയേറ്റിലെത്തി ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു.

അതേസമയം, ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. എ.കെ ശശീന്ദ്രനെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. സംഭാഷണം ഫോണ്‍ കെണിയാണോ, ഗൂഢാലോചന ഉണ്ടോ മന്ത്രിയുടെ ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണോ, തുടങ്ങിയ കാര്യങ്ങളാണ് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിച്ചത്.

ടെലിഫോണ്‍ സംഭാഷണത്തിന്‍റെ പൂര്‍ണ്ണരൂപം കമ്മീഷന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എകെ ശശീന്ദ്രന് അനുകൂലമാകുമെന്നാണ് സൂചന. കായല്‍ കയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടി രാജിവെച്ചതോടെ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ശശീന്ദ്രന് നിര്‍ണ്ണായകമായ റിപ്പോര്‍ട്ടാണ് ഇന്ന് സമര്‍പ്പിക്കുന്നത്.

prp

Related posts

Leave a Reply

*