പിറന്നാള്‍ ആഘോഷങ്ങള്‍ഇല്ല; ചെന്നൈയില്‍ മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പം കമല്‍ഹാസന്‍

ചെന്നൈ: തന്‍റെ  63-ാം ജന്‍മദിനമായ ഇന്ന്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനാണ് താരത്തിന്‍റെ  തീരുമാനം.

ഇത്തവണത്തെ ജന്‍മദിനം ആഘോഷമാക്കുന്നില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് കമല്‍ഹാസന്‍റെ വക്താവ് പറഞ്ഞു. മാത്രമല്ല, പള്ളികരണൈയില്‍ കമല്‍ഹാസന്‍റെ സാമൂഹ്യ സേവന സംഘടന നടത്തുന്ന  മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശനത്തിന്‍റെ  ആദ്യപടിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സംവദിയ്ക്കാനുമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ജന്മദിനത്തില്‍ പുറത്തിറക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രീയ രംഗത്ത് ചുവടുവയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ ഉലകനായകന് പാര്‍ട്ടി പ്രഖ്യാപനമടക്കമുള്ള നിര്‍ണായ തീരുമാനങ്ങല്‍ ഇന്നുണ്ടാകുമോയെന്ന് ശ്വാസമടക്കിപ്പിടിച്ച് നോക്കുകയാണ്  ഇന്ത്യന്‍ രാഷ്ട്രീയം.

 

prp

Related posts

Leave a Reply

*