ഗൂഡാലോചന കേസില്‍ ദിലീപിനെതിരായ കുറ്റപത്രം 2 ദിവസത്തിനകം

തിരുവനന്തപുരം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം  രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്‍റെ  കരട് ബെഹ്റ പരിശോധിച്ചു വരികയാണ്.

ഗൂഢാലോചനയാണു ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പള്‍സര്‍ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തതിനാല്‍
ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന.

ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നും ബെഹ്റ വ്യക്തമാക്കി.

prp

Related posts

Leave a Reply

*