ഉണ്ണി മുകുന്ദനും അനുഷ്കയും ഒന്നിക്കുന്ന ‘ബാഗമതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ മറ്റൊരു കഥാപാത്രവുമായി അനുഷ്ക ഷെട്ടി വീണ്ടും എത്തുന്നു.  അനുഷ്ക അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ബാഗമതി’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മുറിവേറ്റ ശരീരവുമായി കൈയ്യില്‍ ചോര നിറഞ്ഞ ചുറ്റികയുമായി നില്‍ക്കുന്ന അനുഷ്കയുടെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോക് ആണ്.

ക്രൈം ത്രില്ലറായ സിനിമയില്‍ ഐഎഎസ് ഉദ്യോഗസ്ഥയായാണ് അനുഷ്ക എത്തുന്നത്. ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത് എന്നീ മലയാളി താരങ്ങളും ചിത്രത്തില്‍ വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

prp

Related posts

Leave a Reply

*