”ഹിന്ദുക്കള്‍ക്ക് ഒരു മുതിര്‍ന്ന സഹോദരന്‍റെ കടമയാണുള്ളത്”; പുതിയ അഭിപ്രായങ്ങളുമായി കമല്‍ഹാസന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ തയാറാകണമെന്ന് തമിഴ് നടന്‍ കമല്‍ ഹാസന്‍. തമിഴ് മാസിക അനന്ത വികേദനിലെഴുതിയ പംക്തിയിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്ക് ഒരു മുതിര്‍ന്ന സഹോദരന്‍റെ കടമയാണുള്ളത്. തങ്ങള്‍ വലിയവരാണെന്ന് അവകാശപ്പെടുന്ന അവരുടെ ഹൃദയങ്ങളും വലുതായിരിക്കണം. മറ്റുള്ളവരെ അംഗീകരിക്കണം. അവര്‍ എന്തെങ്കിലും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാല്‍ തിരുത്തി കൊടുക്കണം. പക്ഷേ, ഒരാളെ ശിക്ഷിക്കാനുള്ള അവകാശം കോടതിക്കാണുള്ളത്. കോടതികളെ അതു ചെയ്യാന്‍ അനുവദിക്കണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

തന്നെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ പരാതികളില്ല. സാധാരണക്കാരുടെ മാര്‍ഗത്തിലാണ് താന്‍ സഞ്ചരിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തെ നികുതികള്‍ അടയ്ക്കാന്‍ ജനം തയാറാകണം. സാധാരണക്കാര്‍ക്കായി പുറത്തിറക്കിയ മൊബൈല്‍ ആപ്പില്‍ മാത്രം വിശ്വസിച്ച്‌ രാഷ്ട്രീയത്തില്‍ ഇറങ്ങില്ല. കൂടുതല്‍ നടപടികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*