ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ പെണ്‍കുട്ടി മരിച്ചു

കണ്ണൂര്‍: ട്രെയിനിന് മുന്നില്‍ ചാടി കമിതാക്കളുടെ ആത്മഹത്യാശ്രമം. കാമുകി മരിച്ചു കാമുകനെ ഗുരുതരാവസ്ഥയില്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ്  പൂമംഗലം സ്വദേശിനിയും ടിടിസി വിദ്യാര്‍ത്ഥിനിയുമായ അതിര(20) ആണ് മരിച്ചത്. കാമുകന്‍ പന്നിയൂര്‍ പൂവ്വം സ്വദേശിയും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അക്ഷയ്(19) നെയാണ് പരിയാരം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്ച രാത്രി എട്ടേകാലിനാണ് സംഭവം. ചെറുകുന്ന് താവം പുന്നച്ചേരി പിഎച്ച്‌സിക്ക് മുന്നില്‍ റെയില്‍വെ ട്രാക്കിനു സമീപം വീണുകിടക്കുന്ന ഇരുവരേയും നാട്ടുകാരാണ് ആദ്യം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് ജീപ്പില്‍ ഇരുവരേയും ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയെ രക്ഷിക്കാനായില്ല.

അക്ഷയ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

prp

Related posts

Leave a Reply

*