കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കുമെന്ന്​ റിപ്പോര്‍ട്ട്​. ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ പ്രചാരണമാണ്​ രാഹുലി​​ന്‍റെ സ്ഥാനാരോഹണം വൈകിച്ചതെന്നാണ്​ സൂചനകള്‍.

നവംബര്‍ 30 നകം രാഹുല്‍ അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതി ചേരേണ്ട തിയതിയെ സംബന്ധിച്ച്‌​ രണ്ട്​ ദിവസത്തിനകം തീരുമാനമാകും.രാഹുല്‍ അധ്യക്ഷനാകുന്നതോടെ കോണ്‍ഗ്രസില്‍ ചില നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

രാഹുലിനെ സഹായിക്കാനായി രണ്ട് പുതിയ നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നു​. ഒക്​ടോബര്‍ 31ന്​ മുമ്പ്​ രാഹുല്‍ അധ്യക്ഷനാവുമെന്നായിരുന്നു വാര്‍ത്തകള്‍. കോണ്‍ഗ്രസി​​ന്‍റെ വിവിധ സംസ്ഥാന സമിതികളും പോഷക സംഘടനകളും രാഹുലിനെ അധ്യക്ഷനാക്കണമെന്ന പ്രമേയം പാസാക്കിയിട്ടുണ്ട്​.

prp

Related posts

Leave a Reply

*