സ്മാര്‍ട്ട് ഫോണിന്‍റെ അമിത ഉപയോഗം കൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്ന് പഠനം

          ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട്ഫോണ്‍ ഒരു യഥാര്‍ത്ഥ പ്രശ്നമായിത്തീര്‍ന്നിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും നീണ്ട ഉപയോഗം, കൗമാരപ്രായക്കാരില്‍ വിഷാദരോഗത്തിനും ആത്മഹത്യക്കും കാരണമാകുമെന്നാണ് പുതിയ പഠനം.

അമേരിക്കയിലെ സാന്‍ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ജീന്‍ ട്വെംഗെയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കൂടുതലും സ്ത്രീകളിലാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

500,000 കൗമാരക്കാരില്‍ നടത്തിയ ചോദ്യോത്തര വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ക്ലിനിക്കല്‍ സൈക്കോളജിക്കല്‍ സയന്‍സ് എന്ന ജേണലില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ദിവസം അഞ്ച് മണിക്കൂറോ അതില്‍ കൂടുതലോ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരില്‍ കുറഞ്ഞത് ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവമെങ്കിലും റിപ്പോര്‍ട്ടു ചെയ്തതായി കണ്ടെത്തിയിട്ടുണ്ട് .

prp

Related posts

Leave a Reply

*