രാത്രി ലൈറ്റണച്ച്‌ മൊബൈലുപയോഗിക്കുന്നവര്‍ ജാഗ്രതൈ

നമ്മളില്‍ പലരുടെയും ശീലമാണ് കിടന്നാലും എന്തെങ്കിലും മെസ്സേജുകള്‍ വന്നോ എന്നു നോക്കാന്‍ ഇടയ്ക്ക് മൊബൈല്‍ തുറക്കുന്നത്. ഹോട്ട്സ്റ്റാറിലും യുട്യൂബിലും സിനിമകള്‍ കാണും. അല്‍പ്പനേരം കൂടി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തുടരും. എന്നാല്‍ ഇതു ശരിയല്ലെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. വെളിച്ചമില്ലാത്ത ഇരുട്ടുമുറിയില്‍ സ്മാര്‍ട്ട്ഫോണ്‍ രാത്രി വെളുക്കും വരെ ഉപയോഗിക്കുന്നവരുടെ കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടമാകുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ലണ്ടനില്‍നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് കാഴ്ചശക്തി പെട്ടെന്നു നഷ്ടമായതിനെ കുറിച്ചുള്ള പഠനമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ കൊണ്ടെത്തിച്ചത്. ട്രാന്‍സിയെന്‍റ് സ്മാര്‍ട്ഫോണ്‍ ബ്ലൈന്‍ഡ്നെസ് എന്നാണ് ഈ അവസ്ഥയ്ക്ക് […]

സ്മാര്‍ട്ട് ഫോണിന്‍റെ അമിത ഉപയോഗം കൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്ന് പഠനം

          ഡിജിറ്റല്‍ ലോകത്ത് സ്മാര്‍ട്ട്ഫോണ്‍ ഒരു യഥാര്‍ത്ഥ പ്രശ്നമായിത്തീര്‍ന്നിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും നീണ്ട ഉപയോഗം, കൗമാരപ്രായക്കാരില്‍ വിഷാദരോഗത്തിനും ആത്മഹത്യക്കും കാരണമാകുമെന്നാണ് പുതിയ പഠനം. അമേരിക്കയിലെ സാന്‍ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ജീന്‍ ട്വെംഗെയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കൂടുതലും സ്ത്രീകളിലാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. 500,000 കൗമാരക്കാരില്‍ നടത്തിയ ചോദ്യോത്തര വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ക്ലിനിക്കല്‍ സൈക്കോളജിക്കല്‍ സയന്‍സ് എന്ന ജേണലില്‍ […]

തുടര്‍ച്ചയായി ഫോണില്‍ ഗെയിമിലേര്‍പ്പെട്ട യുവതിക്ക് കാഴ്ച നഷ്ടമായി

ബെയ്ജിംഗ് : സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ടിട്ടുള്ള പുതിയ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് . ചൈനയിലെ ഷാന്‍ഷി പ്രവിശ്യയില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ സ്മാര്‍ട്ട്ഫോണില്‍ മുഴുകിയ യുവതിക്ക് കാഴ്ച നഷ്ടമായി. സ്മാര്‍ട്ട്ഫോണില്‍ നിര്‍ത്താതെ ഗെയിമിലേര്‍പ്പെട്ട  21 വയസുകാരിക്കാണ് കാഴ്ച നഷ്ടമായത്. യുവതി ധനകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമായ ‘ഹോണര്‍ ഓഫ് കിങ്സ്’ എന്ന ഗെയിമിന് ഇവര്‍ അടിമയായിരുന്നു. ജോലിക്ക് ശേഷവും അവധി ദിവസങ്ങളിലും യുവതി ഗെയിമിലേര്‍പ്പെടുക പതിവായിരുന്നു.  ഗെയിമിന് അടിമയായതോടെ കാഴ്ച ക്രമേണ മങ്ങുകയും പൂര്‍ണമായി നഷ്ടമാവുകയുമായിരുന്നു. തുടര്‍ച്ചയായി […]