മമതാ ബാനര്‍ജിയുടെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തി കമല്‍ഹാസന്‍

കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത ആരാധകനാണ് താന്‍ എന്ന പറഞ്ഞ് ഉലകനായകന്‍ കമല്‍ഹാസന്‍. മമതയെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍ഹാസന്‍ തന്‍റെ അഭിപ്രായം അറിയിച്ചത് കൊല്‍ക്കത്തയിലെ 23ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയതായിരുന്നു താരം.

നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായും കമല്‍ഹാസന്‍ കൂടി കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് തന്‍റെ  രാഷ്ട്രീയ പ്രവേശനം പിറന്നാള്‍ ദിനത്തില്‍ നടക്കുമെന്ന് സൂചന നല്‍കിയിരുന്നു.

എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ മായം വിസില്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ജനങ്ങള്‍ക്കായി അവതരിപ്പിച്ചത്. അതേസമയം, പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച്‌ നിരവധി ഉൗഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന് ധാരാളം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന്‍ അദ്ദേഹം അറിയിച്ചു.

prp

Related posts

Leave a Reply

*