കേരളത്തില്‍ നികുതി അടക്കില്ല; മോട്ടോര്‍ വാഹന വകുപ്പിനെതിരെ വീണ്ടും അമല പോള്‍

കൊച്ചി: വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച്‌  അമലാ പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് അമല പോള്‍ മോട്ടോര്‍ വാഹന വകുപ്പിനു മറുപടി നല്‍കി. ഒരുകോടി രൂപ വിലവരുന്ന ആഡംബര കാറിന്‍റെ  രജിസ്ട്രേഷന്‍ സംബന്ധിച്ച്‌ നികുതി വെട്ടിപ്പ് നടത്തിയെന്ന് കാണിച്ച്‌ മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിന് പന്നാലെയാണ് നടിയുടെ പ്രതികരണം.

അഭിനയത്തിന്‍റെ  ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് താന്‍, അതുകൊണ്ടു തന്നെ കേരളത്തില്‍ നികുതി അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല പറയുന്നു. അഭിഭാഷകന്‍ മുഖേനയാണ് അമല മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം, അമലയുടെ മറുപടി തൃപ്തകരമല്ലെന്നും നടിക്കെതിരായ നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.

ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് അമലപോള്‍ മോട്ടോര്‍വാഹന വകുപ്പിന് മറുപടി നല്‍കുന്നത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് നേരത്തെ ഫെയ്സ്ബുക്കിലൂടെ അമല പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*