കെ​ട്ടി​ട​ങ്ങ​ളു​ടെ ആ​ഡം​ബ​ര നി​കു​തി കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: താ​മ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ആ​ഡം​ബ​ര നി​കു​തി പു​തു​ക്കി. 3000-5000 ച​തു​ര​ശ്ര അ​ടി 4000 രൂ​പ, 5000-7500 ച​തു​ര​ശ്ര അ​ടി 6000 രൂ​പ, 7500-10000 ച​തു​ര​ശ്ര അ​ടി 8000 രൂ​പ എന്നിങ്ങനെയാ​ണ് നി​കു​തി പ​രി​ഷ്ക​രി​ച്ച​ത്. 10000 ച​തു​ര​ശ്ര അ​ടി​ക്കു മു​ക​ളി​ലു​ള്ള കെ​ട്ടി​ട​ത്തി​ന് 10000 രൂ​പ​യും ആ​ഡം​ബ​ര നി​കു​തി ന​ല്‍​ക​ണം.

കോ​മ്പൌണ്ട​ഡ് നി​കു​തി​യു​ടെ പ​രി​ധി ഒ​ന്ന​ര​ക്കോ​ടി​യാ​യി ഉ​യ​ര്‍​ത്തി. 40 ല​ക്ഷം രൂ​പ മു​ത​ല്‍ ഒ​ന്ന​ര​ക്കോ​ടി വ​രെ വി​റ്റു ​വ​രു​മാ​ന​മു​ള്ള​വ​ര്‍ ഇ​നി​മേ​ല്‍ ഒ​രു ശ​ത​മാ​നം നി​കു​തി മാ​ത്രം ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും. 20 മു​ത​ല്‍ 50 ലക്ഷം വ​രെ വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്ക് ആ​റു ശ​ത​മാ​നം സേ​വ​ന നി​കു​തി ഏ​ര്‍​പ്പെ​ടു​ത്തി.

സ്റ്റാം​പ് ഡ്യൂ​ട്ടി​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചു. അ​നു​ബ​ന്ധ ക​രാ​റു​ക​ള്‍​ക്ക് ഒ​രേ മു​ദ്ര​വി​ല ആ​വ​ശ്യ​മി​ല്ല. വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍​ക്ക് ആ​ദ്യ അ​ഞ്ചു​വ​ര്‍​ഷം 50 ശ​ത​മാ​നം നി​കു​തി​യി​ള​വ് അ​നു​വ​ദി​ച്ചു. റ​വ​ന്യൂ വ​കു​പ്പി​ലെ അപേക്ഷ​ക​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കും അ​ഞ്ച് രൂ​പ​യു​ടെ സ്റ്റാമ്പ് ഒ​ട്ടി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി. പുതു​താ​യി വാ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഒ​റ്റ​ത്ത​വ​ണ നി​കു​തി​യി​ല്‍ ഒ​രു ശ​ത​മാ​നം വ​ര്‍​ധ​ന വ​രു​ത്തി. ഇ​തു​വ​ഴി 200 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം സ​ര്‍​ക്കാ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്നു.

prp

Related posts

Leave a Reply

*