ശ്രീനിവാസന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. നില മെച്ചപ്പെട്ടതിനാല്‍ വെന്‍റിലേറ്ററില്‍ നിന്നു മാറ്റി. 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

ആശുപത്രിയിലുള്ള ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും ശ്രീനിവാസന്‍ സംസാരിച്ചുവെന്നാണ് വിവരം. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചു.

ശ്വാസകോശത്തില്‍ ഫ്ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ ബാധിച്ചത്. ബുധാനാഴ്‌ച രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*