ശ്രീനിവാസന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. നില മെച്ചപ്പെട്ടതിനാല്‍ വെന്‍റിലേറ്ററില്‍ നിന്നു മാറ്റി. 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ആശുപത്രിയിലുള്ള ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും ശ്രീനിവാസന്‍ സംസാരിച്ചുവെന്നാണ് വിവരം. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചു. ശ്വാസകോശത്തില്‍ ഫ്ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ ബാധിച്ചത്. ബുധാനാഴ്‌ച രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയ […]

ദേഹാസ്വാസ്ഥ്യം; ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഡബ്ബിംഗിനായി കൊച്ചിയിലെ ഒരു സ്റ്റുഡിയോവില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയില്ല. അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.

‘ജീവിതത്തില്‍ തന്നെ വേദനിപ്പിച്ച നടനാണ് ശ്രീനിവാസന്‍’: ആന്‍റണി പെരുമ്പാവൂര്‍

ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച നടനാണ് ശ്രീനിവാസനെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ . ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ലെന്നും അതിന് പിന്നിലൊരു വലിയ കഥ തന്നെയുണ്ടെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിനെ കളിയാക്കിയുള്ള ചിത്രമായിരുന്നു ഉദയനാണ് താരം. എന്നിട്ടും ലാലേട്ടന്‍ അതില്‍ അഭിനയിച്ചു. ഇത് വിജയിച്ചതോടെ വളരെമോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ ഇതിന്‍റെ രണ്ടാം ഭാഗം ഇറക്കി. ഇത് ചോദിച്ചപ്പോള്‍ താന്‍ ഭീഷണിപ്പെടുത്തി എന്നുവരെ ചാനലുകളില്‍ വന്നിരുന്ന് ശ്രീനിവാസന്‍ പറഞ്ഞു. ആദ്യത്തെത് നല്ല സിനിമയായിരുന്നു. വിജയിക്കുകയും ചെയ്തു. എന്നാല്‍, അടുത്തത് മോശമായൊരു […]

‘അരവിന്ദന്‍റെ അതിഥികള്‍’; പുതിയ ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അരവിന്ദന്‍റെ അതിഥികളിലെ പുതിയ ഗാനം പുറത്തിറങ്ങി. ആനന്ദമേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനി അമീയാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് ചിത്രത്തില്‍ വേഷമിടുന്നത്. നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പതിയാറ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ […]

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു; ‘അരവിന്ദന്‍റെ അതിഥികളി’ലെ പുതിയ ഗാനം പുറത്ത്

ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്‍റെ അതിഥികളി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വിനീതും ലിയ സൂസനും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബി കെയാണ് വരികളെഴുതിയിരിക്കുന്നത്. വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് വേഷമിടുന്നത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഉര്‍വശിയും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

പക്ഷാഘാതം; നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി: പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ കൊച്ചിയിലെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലുള്ള താരത്തിന്‍റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.      

ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്നു; അച്ഛന്‍ മകന്‍ കൂട്ടുകെട്ടില്‍ ‘അരവിന്ദന്‍റെ അതിഥികള്‍’

ഏറെ നാളുകള്‍ക്ക് ശേഷം വിനീത് ശ്രീനിവാസവും, ശ്രീനിവാസനും വിണ്ടും ഒന്നിക്കുന്നു. എം മോഹന്‍ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്‍റെ അതിഥികള്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ഇതുസംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ”ഇന്നലെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പേര് അരവിന്ദന്‍റെ അതിഥികള്‍. ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനോടൊപ്പം അഭിനയിക്കുന്ന സിനിമ. ഒരു മികച്ച സിനിമ ജനിക്കട്ടെ എന്നാഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു”.. എന്നായിരുന്നു പോസ്റ്റ് ചെയ്തത്.. ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും […]