രണ്ട് മെമ്മറി വേരിയന്‍റുകളുമായി ഹുവായിയുടെ ഹോണര്‍ 6 പ്ലേ

ഹുവായിയുടെ ഓണ്‍ലൈന്‍ ബ്രാന്‍ഡ് ആയ ഹോണര്‍ പുതിയ മെമ്മറി വേരിയന്‍റ് ഫോണ്‍ ഹോണര്‍ 6 പ്ലേ പുറത്തിറക്കി. 3ജിബി റാം, 32ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിനു  നല്‍കിയിരിക്കുന്നത്. 6,838 രൂപയുമാണ് കമ്പനി വില.

5 ഇഞ്ച് എച്ച്‌ഡി 720 പിക്സല്‍ ഡിസ്പ്ലേ ഉള്ള ഫോണ്‍ എത്തുന്നത് വെളള, ഗോള്‍ഡ് എന്നീ വേരിയന്‍റുകളിലാണ്. ഹോണര്‍ 6ന് ശക്തി പകരുന്നത് ക്വാഡ്കോര്‍ മീഡിയാടെക് MT6737T പ്രോസസറിലാണ്.

2ജിബി റാം 16ജിബി സ്റ്റോറേജ്, 3ജിബി റാം 32ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് മെമ്മറി വേരിയന്‍റിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128ജിബി വരെ മെമ്മറി കൂട്ടാം. 8 എംപി റിയര്‍ ക്യാമറയും 5 എംപി  സെല്‍ഫി ക്യാമറയും ഉള്ള ഹോണര്‍ 6 പ്ലേയുടെ പ്രവര്‍ത്തനം ആന്‍ഡ്രോയിഡ് ന്യുഗട്ട് ഒഎസില്‍ ആണ്.

3,020എംഎഎച്ച്‌ ബാറ്ററി, 4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത് 4.0, മൈക്രോ യുഎസ്ബി 2.0, ജിപിഎസ്, വൈഫൈ, ഡ്യുവല്‍ സിം എന്നിവ കണക്ടിവിറ്റികളും. 150ഗ്രാം ഭാരം, ആക്സിലറോമീറ്റര്‍, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയാണ് ഫോണിന്‍റെ മറ്റു പ്രധാന സവിശേഷതകള്‍.

prp

Related posts

Leave a Reply

*