”ഭംഗിയുള്ളതെല്ലാം അതേപോലെ നില്‍ക്കട്ടെ”.. ‘എന്‍റെ ഹൃദയത്തിന്‍റെവടക്കു കിഴക്കേ അറ്റത്ത്’ വേറെ ലെവല്‍ പ്രണയം

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അനൂപ് നാരായണന്‍ സംവിധാനം ചെയ്ത ‘എന്‍റെ ഹൃദയത്തിന്‍റെ വടക്കു കിഴക്കേ അറ്റത്ത്’ എന്ന ഹ്രസ്വ ചിത്രം.

പ്രണയവും വികാരവും ഒരുപാട് കണ്ടുകൊണ്ടിരിക്കുന്ന നമ്മളെ പ്രണയത്തിന്‍റെ വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ്‌ സംവിധായകന്‍. ഒരു പെണ്‍കുട്ടിക്ക് തന്‍റെ സഹപാഠിയായ വൈദികനോട് തോന്നുന്ന പ്രണയവും അതിന്‍റെ  തുടര്‍ച്ചയുമാണ് ചിത്രത്തിലെ പ്രമേയം. വീഡിയോ കാണാം.

ഏതൊരു കഥയിലും കാണുന്ന പോലെ പ്രണയ നൈരാശ്യത്തില്‍ ജീവിതം അവസാനിപ്പിക്കുന്ന പെണ്‍കുട്ടിയോ പ്രതികാരം തീര്‍ക്കുന്ന സമൂഹമോ അല്ല ഇവിടെ. മധുരമായ രീതിയില്‍ പ്രതികാരം തീര്‍ക്കുമെന്ന് പറയുന്ന പെണ്‍കുട്ടി . അവള്‍ പറയുന്ന വാക്കുകള്‍ മലയാളികളെ ഒന്നടങ്കം സ്പര്‍ശിച്ചിരിക്കുകയാണ്. ”നീ എന്തിനാടാ ചക്കരേ അച്ചന്‍ പട്ടത്തിനു പോയത്” എന്ന അവളുടെ ചോദ്യം യുവ തലമുറ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഹ്രസ്വ ചിത്രത്തിന്‍റെ അവസാന ഭാഗങ്ങളും മനോഹരമായി വാക്കുകളിലൂടെ വരച്ചു കാട്ടിയിരിക്കുന്നു സംവിധായകന്‍.

പ്രണയം കേവലം സ്വന്തമാക്കല്‍ മാത്രമല്ല. മനസ്സില്‍ എന്നും എപ്പോഴും സൂക്ഷിക്കുക എന്നതാണ് എന്ന ഒരു ചെറിയ ആശയവും ഇതിലൂടെ പറഞ്ഞു തരാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ‘മനസ്സില്‍ പ്രണയമില്ലാത്തവര്‍ക്ക് എങ്ങനെയാണ് കര്‍ത്താവിന്‍റെ അടുത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുക’. ശരിയല്ലേ…..

സിനിമയുടെ കഥയും എഡിറ്റിങും അനൂപിന്‍റെത് തന്നെയാണ്.  അനീഷാ ഉമ്മര്‍ ആണ് കഥയിലെ നായിക. ബിബിന്‍ മത്തായി വൈദികനായി എത്തുന്നു. അനിലിനെ അവതരിപ്പിച്ചത് വിഷ്ണു വിദ്യാധരനാണ്. എഴുത്തുകാരനായി എത്തിയത് ആനന്ദ് റോഷന്‍. ജോയല്‍ ജോണ്‍സ് സംഗീതാവും ഛായാഗ്രഹണം പ്രസാദും നിര്‍വ്വഹിച്ചിരിക്കുന്നു.

prp

Leave a Reply

*