”ഭംഗിയുള്ളതെല്ലാം അതേപോലെ നില്‍ക്കട്ടെ”.. ‘എന്‍റെ ഹൃദയത്തിന്‍റെവടക്കു കിഴക്കേ അറ്റത്ത്’ വേറെ ലെവല്‍ പ്രണയം

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അനൂപ് നാരായണന്‍ സംവിധാനം ചെയ്ത ‘എന്‍റെ ഹൃദയത്തിന്‍റെ വടക്കു കിഴക്കേ അറ്റത്ത്’ എന്ന ഹ്രസ്വ ചിത്രം. പ്രണയവും വികാരവും ഒരുപാട് കണ്ടുകൊണ്ടിരിക്കുന്ന നമ്മളെ പ്രണയത്തിന്‍റെ വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ്‌ സംവിധായകന്‍. ഒരു പെണ്‍കുട്ടിക്ക് തന്‍റെ സഹപാഠിയായ വൈദികനോട് തോന്നുന്ന പ്രണയവും അതിന്‍റെ  തുടര്‍ച്ചയുമാണ് ചിത്രത്തിലെ പ്രമേയം. വീഡിയോ കാണാം. ഏതൊരു കഥയിലും കാണുന്ന പോലെ പ്രണയ നൈരാശ്യത്തില്‍ ജീവിതം അവസാനിപ്പിക്കുന്ന പെണ്‍കുട്ടിയോ പ്രതികാരം തീര്‍ക്കുന്ന സമൂഹമോ അല്ല ഇവിടെ. മധുരമായ രീതിയില്‍ പ്രതികാരം തീര്‍ക്കുമെന്ന് പറയുന്ന […]