കിടക്ക പങ്കിട്ടതു കൊണ്ട് സ്ത്രീകള്‍ക്ക് നഷ്ടം മാത്രം: കമൽഹാസൻ

    ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ്. ദിനം പ്രതി ഞെട്ടിപ്പിക്കുന്ന കഥകളും പ്രസ്താവനകളുമാണ് പുറം ലോകത്ത് നിന്ന് പുറത്തു വരുന്നത്. ഇതിൽ ഏറെ അത്ഭുതം പലരും കാസ്റ്റിംഗ് കൗച്ചിനെ നിസാരവൽക്കരിക്കുകയാണ്. കൂടാതിന് രഹസ്യമായി പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നുണ്ട്.

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ തെന്നിന്ത്യൻ താരം കമൽഹാസൻ രംഗത്തെത്തിയിട്ടുണ്ട്. കിടക്ക പങ്കിട്ടതു കൊണ്ട് ഒരു സ്ത്രീയും ഒന്നും നേടുന്നില്ലെന്നും താരം പറഞ്ഞു. അതിനാൽ തന്നെ ഇതുകൊണ്ട് സ്ത്രീകൾക്ക് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെന്നും കമൽ പറഞ്ഞു. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു സിനിമ മേഖലയിൽ നടിമാർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നിരവധി വാർത്തകളാണ് പുറത്തു വരുന്നത്.

കാസ്റ്റിംഗ് കൗച്ച് സ്ത്രീകളുടെ അവകാശങ്ങൾ കുറയ്ക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും കമൽ പറഞ്ഞു. നമ്മുളുടെ മക്കൾ ഉൾപ്പെടെയുള്ളവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്ന മഹാവിപത്ത് എല്ലാവരേയും ഒരുപോലെ ബാധിക്കും. എന്നാൽ മറ്റൊരു രീതിയിൽ നോക്കിയാൽ കൂടെ കിടന്നു കൊടുക്കാനും അത്തരം ചൂഷണങ്ങളെ ചവട്ടി അമർത്താനുമുള്ള അവാശം സ്ത്രീകൾക്കുണ്ട്.

സഹോദരിമാരോ , മക്കളോ ഈ ഫീൽഡിൽ ഉള്ളവരാരും കാസ്റ്റിംഗ് കൗച്ചിനെ അനുകൂലിക്കുകയില്ല. അത് തങ്ങളുടെ മക്കളുടേയും സഹോദരിമാരുടേയും അവകാശങ്ങളും അവസരങ്ങളും കുറയ്ക്കാൻ ഇത് കാരണണാകുന്നുണ്ട്. അതേ സമയം കിടക്ക വേണ്ടന്ന് പറയാനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് ഇന്ന് ഇവിടെയുണ്ട്. കൂടാതെ സ്വതന്ത്രമായി നിലപാടെടുക്കാൻ സ്ത്രീകളെ അനുവദിക്കണമെന്നും കമൽ വ്യക്തമാക്കി.

prp

Related posts

Leave a Reply

*