സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല, വിവേകമാണ് വേണ്ടത്: കമല്‍ഹാസന്‍

തിരുവനന്തപുരം: എസ്.ഹരീഷിന്‍റെ വിവാദമായ മീശ നോവല്‍ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തിയെന്ന് നടന്‍ കമല്‍ഹാസന്‍. സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല, വിവേകമാണ് വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.

അസഹിഷ്ണുതയ്‌ക്കെതിരായ ശബ്ദമായിരുന്നു കേരളം, കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ കഴിഞ്ഞ ദിവസമാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്.

സംഘടനകള്‍ക്ക് പുസ്തകം കത്തിക്കുന്നതില്‍ ബന്ധമില്ലെന്നും ഹൈന്ദവരെ അധിഷേപിച്ചതിലെ സ്വാഭാവിക പ്രതികരണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.

prp

Related posts

Leave a Reply

*