മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്‍റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്‍റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി. നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. നോവല്‍ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലേയെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാകില്ലേ എന്നും കോടതി […]

സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല, വിവേകമാണ് വേണ്ടത്: കമല്‍ഹാസന്‍

തിരുവനന്തപുരം: എസ്.ഹരീഷിന്‍റെ വിവാദമായ മീശ നോവല്‍ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തിയെന്ന് നടന്‍ കമല്‍ഹാസന്‍. സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല, വിവേകമാണ് വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു. അസഹിഷ്ണുതയ്‌ക്കെതിരായ ശബ്ദമായിരുന്നു കേരളം, കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ കഴിഞ്ഞ ദിവസമാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. സംഘടനകള്‍ക്ക് പുസ്തകം കത്തിക്കുന്നതില്‍ ബന്ധമില്ലെന്നും ഹൈന്ദവരെ അധിഷേപിച്ചതിലെ സ്വാഭാവിക പ്രതികരണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.

മീശ നോവല്‍ കത്തിച്ച 4 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്റ്റാച്ചു ഡി.സി.സി ബുക്ക്‌സിന് മുന്നില്‍ എസ് ഹരീഷിന്റെ മീശ നോവല്‍ കത്തിച്ച നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. മതവിദ്വോഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന പ്രസാധകരുടെ പരാതിയിലാണ് കേസ്. അതേസമയം, ഹിന്ദുമത വിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയ നോവല്‍ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേട്ടു. മീശ നോവലിന്റെ വിവാദ ഭാഗങ്ങളുടെ പരിഭാഷ സമര്‍പ്പിക്കണമെന്ന് മാതൃഭൂമിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വിവാദ സംഭാഷണം ആക്ഷേപഹാസ്യം ആയിക്കൂടെയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. […]

മീശ നോവലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: എസ് ഹരീഷിന്‍റെ മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകളേയും ഒരു സമുദായത്തേയും നോവലില്‍ ആക്ഷേപിക്കുന്നു എന്ന് ആരോപിച്ച്‌ രാധാകൃഷ്ണനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെടും. ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്നും പിന്‍വലിച്ച മീശ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്‌സ് തീരുമാനിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രസിദ്ധീകരണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ പുസ്തകങ്ങളെപ്പോലെ തന്‍റെ പുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ എസ് ഹരീഷ് ഡിസി ബുക്‌സിനെ സമീപിക്കുകയായിരുന്നു.അതേസമയം നോവല്‍ […]

മീശക്ക് പിന്തുണയുമായി മുഖ്യമന്ത്രി

മീശ  നോവലിന്‍റെ രചയിതാബ് ഹരീഷിനെതിരെയുള്ള സംഘപരിവാര്‍ ആക്രമത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആവഷ്കാര സ്വാതന്ത്യത്തിന്‍റെ കാര്യത്തില്‍ എഴുത്തുകാരന്‍ ഹരീഷിനൊപ്പം സര്‍ക്കാര്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മീശ എന്ന നോവലിന്‍റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കള്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും […]

എസ് ഹരീഷിന്‍റെ ‘മീശ’ പിന്‍വലിച്ചു

കൊച്ചി: മീശ നോവല്‍ പിന്‍വലിക്കുന്നതായി എഴുത്തുകാരന്‍ എസ് ഹരീഷ്. കുടുംബാംഗങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം. മാതൃഭൂമി അഴ്ചപ്പതിപ്പില്‍ ഈയിടെയാണ് നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ. കഥയില്‍ ആര്‍ത്തവ സമയത്തെ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുന്നതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. നോവല്‍ പ്രസീദ്ധീകരിച്ച മാതൃഭൂമിക്ക് നേരേയും ആക്രമണത്തിന് ആഹ്വാനമുണ്ടായിരുന്നു.  ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ കുടുംബാംഗങ്ങളെയും നോവലിസ്റ്റിനെതിരെയും പച്ചത്തെറി വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. […]