നാദിര്‍ഷയുടെ ജാമ്യാപേക്ഷ; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍  സംവിധായകനും നടനുമായ  നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ  ഹൈക്കോടതി ഇന്ന് പരിഗണിക്കും . നിരപരാധിയായ തന്നെ കള്ളക്കെസില്‍ കുടുക്കാനൊരുങ്ങുന്നു എന്നാണ് നാദിര്‍ഷ  ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ജസ്റ്റിസ് ഉബൈദ് ആണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.

എന്നാല്‍ നാദിര്‍ഷയുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും  ഇനിയും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്ന ദിലീപിന് ജാമ്യം കിട്ടിയതോടെ ഇനി കുറ്റപത്രം തിടുക്കത്തില്‍ സമര്‍പ്പിക്കേണ്ട എന്ന നിലപാടിലാണ് അന്വേഷണസംഘം.

കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്ന സമയത്ത് കുറ്റപത്രം  സമര്‍പ്പിച്ചാല്‍ മതിയെന്നാണ് ഇപ്പോഴത്തെ നിലപാട്.

 

 

 

 

 

 

 

prp

Related posts

Leave a Reply

*