മുഖക്കുരുവോ…..അല്‍പ്പം എള്ളെണ്ണ മതി

സ്ത്രീ പുരുഷഭേദമന്യേ  പലരേയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു . പ്രത്യേകിച്ചു ടീനേജില്‍. എന്നാല്‍ പല പരീക്ഷണങ്ങളും നടത്തി ബ്യുട്ടിപാര്‍ലറുകള്‍ കയറിയിറങ്ങിയിട്ടും നിരാശരാവേണ്ടി വരാറുണ്ട്. ചര്‍മം വേണ്ട വിധത്തില്‍ സംരക്ഷിക്കാത്തതും എണ്ണമയമുള്ള ചര്‍മവും ഹോര്‍മോണ്‍ പ്രശ്നങ്ങളുമെല്ലാം മുഖക്കുരുവിന് കാരണമാകാറുണ്ട്.

മുഖക്കുരുവിന് സ്വാഭാവിക പരിഹാരങ്ങള്‍ പരീക്ഷിക്കുകയാണ് കൂടുതല്‍ നല്ലത്. ഇതിലൊന്നാണ് എള്ളെണ്ണ.

എള്ളെണ്ണ മുഖക്കുരു മാറാന്‍ എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

മുഖം നല്ലപോലെ കഴുകി വൃത്തിയാക്കി തുടച്ച ശേഷം എള്ളെണ്ണയില്‍ പഞ്ഞി മുക്കി മുഖക്കുരുവിനു മുകളില്‍ അലര്‍ത്താം. ഇത് 20 മിനിറ്റു കഴിഞ്ഞ ശേഷം വീര്യം കുറഞ്ഞ സോപ്പു കൊണ്ടു കഴുകാം. എണ്ണ മുഖക്കുരുവിനു മുകളില്‍ പുരട്ടിയ ശേഷം ആവി കൊള്ളുന്നതും നല്ലതാണ്. ഇത് മുഖത്തെ അഴുക്കു നീക്കി  മുഖം വൃത്തിയാകാന്‍ സഹായിക്കും.

എള്ളെണ്ണയിലെ വൈറ്റമിന്‍ എ, ഇ,  എന്നിവ ചര്‍മത്തിനു ഗുണം ചെയ്യും. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് നല്ലതാണ്. എള്ളെണ്ണ ഭക്ഷണത്തിലുപയോഗിക്കുന്നതും നല്ലതാണ്.
എണ്ണമയമുള്ള ചര്‍മമെങ്കില്‍ കുറഞ്ഞ അളവില്‍ മാത്രം എള്ളെണ്ണ ഉപയോഗിക്കുക. ഇതിനു ശേഷം നീക്കം ചെയ്യുകയും വേണം. മുഖത്ത് എള്ളെണ്ണ കൊണ്ടു മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്.

ചര്‍മ്മം എപ്പോഴും വൃത്തിയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

prp

Leave a Reply

*