നിത്യ മേനോന്‍റെ ‘പ്രാണ’ നാല് ഭാഷകളില്‍

നിത്യാമേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രാണയുടെ ചിത്രീകരണം പീരുമേട്ടില്‍ ആരംഭിച്ചു.  വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്.

പ്രാണയുടെ   സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത് ഓസ്കാര്‍ ജേതാവായ  റസൂല്‍ പൂക്കുട്ടിയാണ്.  ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകന്മാരില്‍ ഒരാളായ പി. സി ശ്രീറാം ആണ്  ക്യാമറ കൈകാര്യം ചെയ്യുന്നത്.

കര്‍മ്മയോഗിയും പോപ്പിന്‍സുമാണ് വി കെ പ്രകാശും നിത്യയും ഒടുവില്‍ ഒന്നിച്ച ചിത്രങ്ങള്‍.വിജയ് നായകനായ മീര്‍സലാണ് നിത്യയുടെ റിലീസ് ആകാനുള്ള ചിത്രം .

prp

Leave a Reply

*