കൊച്ചി : ദിലീപിനെ വീണ്ടും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ദിലീപിനെ തിരികെ കൊണ്ടുവന്നത്.
ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് സീനിയര്‍ വൈസ് പ്രസിഡന്‍റ് ആയിരുന്ന ആന്‍റണി പെരുമ്പാവൂര്‍ താല്‍ക്കാലികമായി പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ ഫിയോക് എക്സിക്യൂട്ടീവ് യോഗം നടക്കുകയും വീണ്ടും ദിലീപിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന് അഭിപ്രായപ്പെടുകയുമായിരുന്നു.
ആന്‍റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്‍റ് ആയിത്തന്നെ തുടരും. യോഗതീരുമാനങ്ങള്‍ ദിലീപിനെ അറിയിക്കുമെന്ന് സംഘടനയുടെ സെക്രട്ടറി എംജി ഗോപി അറിയിച്ചു.

