ഭവനരഹിതര്‍ക്കുള്ള വെന്‍ഡിങ് മെഷീന്‍ നോട്ടിങ്ഹാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ലണ്ടന്‍: ഭവനരഹിതര്‍ക്കുള്ള യുകെയിലെ ആദ്യത്തെ വെന്‍ഡിങ് മെഷീന്‍ നോട്ടിങ്ഹാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീടില്ലാത്തവര്‍ക്ക് ഈ വെന്‍ഡിങ് മെഷീനില്‍ വന്ന് ഭക്ഷണവും വസ്ത്രവും സൗജന്യമായി എടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വെന്‍ഡിങ് മെഷീനില്‍ തിരക്കോട് തിരക്കാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമെ ടൂത്ത് ബ്രഷുകള്‍, മറ്റ് സാനിറ്ററി ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും ഇതില്‍ നിന്നെടുക്കാന്‍ സാധിക്കും. പുതിയൊരു ചാരിറ്റിയായ ആക്ഷന്‍ ഹംഗറാണീ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്.

അധികമായി വരുന്ന ഉല്‍പന്നങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഇതിലേക്ക് സംഭാവനയായി നല്‍കുന്നത്. നല്ല പഴങ്ങള്‍, സാന്‍ഡ് വിച്ചുകള്‍, സോക്സ്, സാനിട്ടറി ടവലുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ലഭിക്കുന്നുണ്ട്. സമൂഹത്തിലെ ഏറ്റവും വള്‍നറബിളായവര്‍ക്ക് സഹായമേകുന്നതിനാണിത് സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആക്ഷന്‍ഹംഗറിന്റെ വെബ്സൈറ്റ് വിശദീകരിച്ചിരിക്കുന്നത്.ഏത് സമയത്തും ഭക്ഷണവും വസ്ത്രവും ഇതില്‍ നിന്നെടുക്കാം. ലോക്കല്‍ അഥോറിറ്റി ലഭ്യമാക്കുന്ന കീ ഉപയോഗിച്ചാണിത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത്.

വെയ്റ്റ് റോസ്, ടെസ്കോ, സയിന്‍സ്ബറി, തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇതിലേക്ക് സാധനങ്ങള്‍ സംഭാവന ചെയ്യുന്നുണ്ട്. വളണ്ടിയര്‍മാരാണ് ഇതിലേക്ക് സാധനങ്ങള്‍ നിറയ്ക്കുന്നത്. ദി ഫ്രിയറി, പോലുള്ള പാര്‍ട്ണര്‍ സംഘടനകളാണ് ഇതിന്റെ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത്. ഇവര്‍ ഭവനരഹിതര്‍ക്ക് ലഞ്ച്, കൗണ്‍സിലിങ്, ഷവറുകള്‍, മെഡിക്കല്‍ കെയര്‍ തുടങ്ങിയവയും നല്‍കി വരുന്നു. രണ്ടാമത്തെ വെന്‍ഡിങ് മെഷീന്‍ മാഞ്ചസ്റ്ററില്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നുവെന്നാണ് ആക്ഷന്‍ ഹംഗര്‍ പറയുന്നത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കില്‍ മറ്റൊന്നും സ്ഥാപിക്കും.

prp

Related posts

Leave a Reply

*