ഫുട്ബോള്‍  ഇതിഹാസം പെലെ ആശുപത്രിയില്‍

ലണ്ടന്‍; ഫുട്ബോള്‍  ഇതിഹാസം പെലെ കുഴഞ്ഞുവീണു. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലാണ് പെലെ കുഴഞ്ഞുവീണത്. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതേസമയം പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം.

മൂന്ന് ലോക കപ്പുകള്‍ നേടിയ ഏക കളിക്കാരനാണ് പെലെ. 1281 ഗോളുകളാണ് കരിയറില്‍ അദ്ദേഹം അടിച്ചെടുത്തത്.

 

 

 

prp

Related posts

Leave a Reply

*