ബ്രിട്ടനിലെ ചുവന്ന തെരുവില്‍ ലൈംഗിക തൊഴിലാളികളുടെ ജീവിതം ദയനീയം

ലണ്ടന്‍: മുംബൈ കല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ ചുവന്ന തെരുവുകളുടെ പേരില്‍ ബ്രിട്ടന്‍ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ തക്കം കിട്ടുമ്പോഴൊക്കെ ഇന്ത്യയെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ബ്രിട്ടനിലെ ഹുള്ളിലെ ചുവന്ന തെരുവിലെ സ്ഥിതി ഇതിലും ദയനീയമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഹുള്ളിലെ ചുവന്ന തെരുവിലുള്ള ഒരു സ്ത്രീ പ്രസവത്തിന് ശേഷം വെറും 30 മിനുറ്റ് കഴിഞ്ഞ് തന്‍റെ തൊഴിലിലേക്ക് തിരിച്ച്‌ കയറിയെന്ന ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത് അവിടുത്തെ ഒരു പൊലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറാണ്.

ഇവിടെ വിവിധ സമയങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന 40ല്‍ പരം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് ഹുള്ളിലെ ഹെസില്‍ റോഡില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ലൈംഗിക തൊഴിലാളികളെ സഹായിക്കുന്ന ജാക്വി ഫെയര്‍ബാങ്ക്സ് വെളിപ്പെടുത്തുന്നത്. ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കപ്പെട്ട പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരുമാണ്. ഇവരില്‍ നിരവധി പേര്‍ വീടില്ലാത്തവരും തെരുവിലെ വിവിധ ഇടങ്ങളില്‍ കഴിയുന്നവരുമാണ്. 20കളിലും 30കളിലുമുള്ള സ്ത്രീകളാണ് ഇവിടെ ലൈംഗിക തൊഴിലാളികളായിട്ടുള്ളത്. രണ്ട് പേര്‍ 60ഓളം വയസുള്ളവരുമാണ്.

പതിനേഴും പതിനെട്ടും വയസുള്ള പുരുഷന്മാര്‍ മുതല്‍ എണ്‍പത് വയസുള്ളവര്‍ വരെ ഇവരെ തേടിയെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.വിവിധ പശ്ചാത്തലങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നുമെത്തിയ ലൈംഗിക തൊഴിലാളികളാണ് ഹുള്ളിലുള്ളത്. ഇവിടെ നാല്‍പതോളം വേശ്യകളാണുള്ളത്. വേശ്യാവൃത്തിയും അവരെ തേടിയെത്തുന്നതും നിയമവിരുദ്ധമാക്കുന്ന ഉത്തരവ് 2014ലെ നിര്‍ണായകമായ ഉത്തരവിലെ സെക്ഷന്‍ 222 പുറത്തിറക്കിയിരുന്നു. ഇതിലേര്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യാനും വകുപ്പുണ്ട്.

വേശ്യകളെ തേടി എത്തുന്ന ഇടപാടുകാരെ അറസ്റ്റ് ചെയ്യാന്‍ മഫ്ടിയില്‍ പൊലീസുകാരെ നിയോഗിക്കാനും ഈ നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി വേശ്യകളെ തേടിയെത്തിയ 26 പേരെ ഇവിടെ പൊലീസ് പിടികൂടിയിരുന്നു.

ഇവര്‍ക്ക് 16 സെക്ഷന്‍ 222 ഓര്‍ഡര്‍ നല്‍കിയിരുന്നു. കൂടാതെ 12 മറ്റ് മുന്നറിയിപ്പുകളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരക്കാരെ കോടതികളിലേക്ക് അയക്കുന്നതിന് പകരം ബോധവല്‍ക്കരണ കോഴ്സുകളിലേക്ക് അയക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയും പരിഗണനയിലുണ്ട്. ഇവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പൊലീസ് ലൈറ്റ് ഹൗസ്, ദി വൈന്‍യാര്‍ഡ്, ഹംബര്‍ കെയര്‍, തുടങ്ങിയ മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*