ഐസിസ് ഭീകരന്‍റെ കുഞ്ഞ് ഇവിടെ വളരേണ്ട,; യുവതിയുടെ പൗരത്വം റദ്ദാക്കി ബ്രിട്ടണ്‍

ബ്രിട്ടണ്‍: ജന്മം നല്‍കിയ കുഞ്ഞിനെ വളര്‍ത്താനായി ബ്രിട്ടനിലേക്ക് തിരികെ എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച ഐസിസ് പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവദിന്‍റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ ഷെമീമ ബീഗം ഐസിസ് ഭീകരന്‍റെ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ഷെമീമ ബീഗം ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെ ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ […]

കറുത്ത നിറവും നീലക്കണ്ണുകളും; ബ്രിട്ടണിലെ ആദ്യകാല മനുഷ്യര്‍ ഇങ്ങനെയായിരുന്നു

കറുത്ത നിറവും നീലക്കണ്ണുകളും ചുരുണ്ട മുടിയും…  ഇതായിരുന്നു ബ്രിട്ടണിലെ ആദ്യ കാല മനുഷ്യരുടെ രൂപമെന്നാണ് പുതിയ കണ്ടെത്തല്‍. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മനുഷ്യന്‍റെ അസ്ഥികൂടത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ‘ചെഡ്ഡാര്‍ മാന്‍’ എന്ന മനുഷ്യനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് ബ്രിട്ടണിലെ ആദിജനതയെക്കുറിച്ചുള്ള  നിര്‍ണായക പഠനം നടത്തിയത്.പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യകാലമനുഷ്യന്‍റെ മുഖവും പുനര്‍നിര്‍മിച്ചു. ഡച്ച്‌ കലാകാരന്മാര്‍ ചേര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ആദിമമനുഷ്യന്റെ മുഖം പുനര്‍നിര്‍മിച്ചത്.   മെസോലിത്തിക്ക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ ഹിമയുഗത്തിന്‍റെ അവസാന […]

ബ്രിട്ടനിലെ ചുവന്ന തെരുവില്‍ ലൈംഗിക തൊഴിലാളികളുടെ ജീവിതം ദയനീയം

ലണ്ടന്‍: മുംബൈ കല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ ചുവന്ന തെരുവുകളുടെ പേരില്‍ ബ്രിട്ടന്‍ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ തക്കം കിട്ടുമ്പോഴൊക്കെ ഇന്ത്യയെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ബ്രിട്ടനിലെ ഹുള്ളിലെ ചുവന്ന തെരുവിലെ സ്ഥിതി ഇതിലും ദയനീയമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഹുള്ളിലെ ചുവന്ന തെരുവിലുള്ള ഒരു സ്ത്രീ പ്രസവത്തിന് ശേഷം വെറും 30 മിനുറ്റ് കഴിഞ്ഞ് തന്‍റെ തൊഴിലിലേക്ക് തിരിച്ച്‌ കയറിയെന്ന ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത് അവിടുത്തെ ഒരു പൊലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറാണ്. ഇവിടെ വിവിധ സമയങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന 40ല്‍ […]