കറുത്ത നിറവും നീലക്കണ്ണുകളും; ബ്രിട്ടണിലെ ആദ്യകാല മനുഷ്യര്‍ ഇങ്ങനെയായിരുന്നു

കറുത്ത നിറവും നീലക്കണ്ണുകളും ചുരുണ്ട മുടിയും…  ഇതായിരുന്നു ബ്രിട്ടണിലെ ആദ്യ കാല മനുഷ്യരുടെ രൂപമെന്നാണ് പുതിയ കണ്ടെത്തല്‍. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മനുഷ്യന്‍റെ അസ്ഥികൂടത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ‘ചെഡ്ഡാര്‍ മാന്‍’ എന്ന മനുഷ്യനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് ബ്രിട്ടണിലെ ആദിജനതയെക്കുറിച്ചുള്ള  നിര്‍ണായക പഠനം നടത്തിയത്.പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യകാലമനുഷ്യന്‍റെ മുഖവും പുനര്‍നിര്‍മിച്ചു. ഡച്ച്‌ കലാകാരന്മാര്‍ ചേര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ആദിമമനുഷ്യന്റെ മുഖം പുനര്‍നിര്‍മിച്ചത്.

Image result for cheddar man

 

മെസോലിത്തിക്ക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ ഹിമയുഗത്തിന്‍റെ അവസാന കാലഘട്ടത്തില്‍ യൂറോപ്പിലേക്ക് കുടിയേറിയതാകാനാണ് സാധ്യതയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 1903ല്‍ ഷെഡ്ഡാര്‍ മലനിരകളിലെ ഗുഹയില്‍ നിന്ന് ലഭിച്ച അസ്ഥികൂടത്തിലായിരുന്നു പരീക്ഷണം. 300 തലമുറകള്‍ക്കിപ്പുറം ബ്രിട്ടണിലുള്ള 10 ശതമാനമാളുകളെ ഈ പ്രാചീനമനുഷ്യനുമായി ബന്ധിപ്പിക്കാനാകുമെന്ന് കരുതുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു.

Image result for cheddar man

ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന അസ്ഥിത്വമാണ് ചെഡ്ഡാര്‍ മാനെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് ബ്രിട്ടനില്‍ മനുഷ്യര്‍ ജീവിച്ചിരുന്നു, എന്നാല്‍ അവര്‍ ഹിമയുഗ കാലഘട്ടങ്ങളില്‍ ഇല്ലാതായെന്നും പുതിയ കണ്ടെത്തലില്‍ വ്യക്തമാക്കുന്നു.

അക്കാലത്ത് ബ്രിട്ടനിലെ വേട്ടക്കാരായ സേനാനികളുടെ ഒരു ചെറിയ ജനവിഭാഗമായിരുന്നു ചെഡ്ഡാര്‍ മാന്‍. ഈ വിഭാഗക്കാര്‍ ആരോഗ്യകരമായ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ 20 വയസില്‍ ഇവര്‍ മരണത്തിന് കീഴടങ്ങിയിരുന്നുവെന്നും, ഒരുപക്ഷേ അക്രമത്തിലൂടെയാകാം ഇവര്‍ക്ക് ജീവന്‍ നഷ്ടമായതെന്നും പതിറ്റാണ്ടുകളായി ഇവരെ കുറിച്ച്‌ പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ പറയുന്നു.

Image result for cheddar man

prp

Related posts

Leave a Reply

*