കറുത്ത നിറവും നീലക്കണ്ണുകളും ചുരുണ്ട മുടിയും… ഇതായിരുന്നു ബ്രിട്ടണിലെ ആദ്യ കാല മനുഷ്യരുടെ രൂപമെന്നാണ് പുതിയ കണ്ടെത്തല്‍. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന മനുഷ്യന്‍റെ അസ്ഥികൂടത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ‘ചെഡ്ഡാര്‍ മാന്‍’ എന്ന മനുഷ്യനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകരാണ് ബ്രിട്ടണിലെ ആദിജനതയെക്കുറിച്ചുള്ള നിര്‍ണായക പഠനം നടത്തിയത്.പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യകാലമനുഷ്യന്‍റെ മുഖവും പുനര്‍നിര്‍മിച്ചു. ഡച്ച് കലാകാരന്മാര്‍ ചേര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ആദിമമനുഷ്യന്റെ മുഖം പുനര്‍നിര്‍മിച്ചത്. മെസോലിത്തിക്ക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ ഹിമയുഗത്തിന്‍റെ അവസാന […]

