നിമിഷനേരം കൊണ്ട് കോടിപതികള്‍; ബോംജ ഗ്രാമവാസികള്‍ പണക്കാരായതെങ്ങനെ?

നിമിഷ നേരങ്ങള്‍കൊണ്ട് കോടിപതികളാകാന്‍ സ്വപ്‌നത്തില്‍ മാത്രമേ സാധിക്കൂ. ജീവിതത്തില്‍ അതിന് ഒരിക്കലും സാധിക്കില്ലെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഈ തോന്നല്‍ അസ്ഥാനത്തായിരിക്കുകയാണിപ്പോള്‍. ഒരാളല്ല, ഒരു ഗ്രാമം മൊത്തം കോടീശ്വരന്‍മാരായിരിക്കുകയാണ്.

അരുണാചല്‍ പ്രദേശിലെ ബോംജ ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമം ഇപ്പോള്‍ ഏഷ്യയിലെ കോടിപതികളുടെ ഗ്രാമങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.  ഗ്രാമത്തിലുള്ളത് 31 വീടുകളിലായി 259 പേരാണ്. ഒരോരുത്തര്‍ക്കും കിട്ടിയത് കുറഞ്ഞത് ഒരു കോടി പത്ത് ലക്ഷം രുപയും. 6.73 കോടി രൂപ വരെ കിട്ടിയ കുടുംബവും ഇതിലുണ്ട്.

Image result for bomja village arunachal pradesh

 

കേന്ദ്രസര്‍ക്കാരാണ് ഈ ഗ്രാമത്തെ കോടീശ്വരന്‍മാരുടെ നാടാക്കി മാറ്റിയത്. പ്രതിരോധ മന്ത്രാലയം ഗ്രാമീണര്‍ക്ക് കോടികള്‍ കൈമാറി. ഒന്നും രണ്ടുമല്ല, 41 കോടിയോളം രൂപ. കൃത്യമായി പറഞ്ഞാല്‍ 40,80,38,400 രൂപ. ഇത്രയും പണം വെറുതെ കൊടുത്തതല്ല പ്രതിരോധ മന്ത്രാലയം. പകരം ഇവരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.

Image result for bomja village arunachal pradesh

 

ഗ്രാമത്തിലെ കണ്ണായ പ്രദേശമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയ തുക കൈമാറിയതും. തവാങ് ഗാരിസോണിന്‍റെ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് പ്രതിരോധമന്ത്രാലയം സ്ഥലം ഏറ്റെടുത്തത്. സമാനമായ രീതിയില്‍ കൂടുതല്‍ ഭൂമി പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

 

 

 

 

prp

Related posts

Leave a Reply

*