പ്രധാന അദ്ധ്യാപകനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപണം; വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ അധ്യാപകര്‍ അഴിച്ചെടുത്തു

ഇറ്റാനഗര്‍: പ്രധാന അദ്ധ്യാപകനെതിരെ മോശമായി എഴുതിയെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ അധ്യാപകര്‍ ബലമായി അഴിച്ചെടുത്തു. അരുണാചല്‍പ്രദേശ് പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം.

കഴിഞ്ഞ 23-ാം തീയതിയായിരുന്നു കുട്ടികള്‍ക്ക് നേരെ ബാലിശമായ ശിക്ഷണനടപടി ഉണ്ടായത്. എന്നാല്‍ കുട്ടികള്‍ നാലു ദിവസത്തിനു ശേഷം വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ സമീപിച്ചപ്പോഴാണ് വിവരം വെളിച്ചത്താകുന്നത്.

മൂന്ന് അദ്ധ്യാപകര്‍ ചേര്‍ന്ന് ആറാം ക്ലാസിലെ 88 വിദ്യാര്‍ത്ഥിനികളുടേയും വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയേയും അദ്ധ്യാപകനേയും ചേര്‍ത്ത് കുട്ടികള്‍ കടലാസില്‍ മോശമായെഴുതിയെന്നാരോപിച്ചായിരുന്നു ശിക്ഷ. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*