അരുണാചലില്‍ സുപ്രീംകോടതി കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിച്ചു

ഗവര്‍ണറുടെ നടപടികള്‍ റദ്ദാക്കി സുപ്രീംകോടതി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അരുണാചല്‍ പ്രദേശില്‍ പുനഃസ്ഥാപിച്ചു.
കേന്ദ്രംഭരിക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്.
IndiaTv27dff6_tiku
നബാം തുക്കി

ഇപ്പോഴത്തെ ബി.ജെ.പി പിന്തുണയോടെയുള്ള സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. മന്ത്രിസഭയുടെ അനുമതിയില്ലാതെ ഗവര്‍ണര്‍ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയ നടപടി തെറ്റാണെന്നും ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. നബാം തുക്കിയുടെ നേതൃത്ത്വത്തില്‍ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പാര്‍ട്ടിയിലെ ചില വിമതര്‍ രംഗത്തുവന്നതോടെയാണ് നാടകീയമായ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. സ്പീക്കര്‍ 19 വിമത എം.എല്‍.എമാരില്‍ 14 പേരെ അയോഗ്യരാക്കുകയും ഈ നടപടിയെ ഗുവാഹാട്ടി ഹൈക്കോടതിയും ശരിവയ്ക്കുകയും ചെയ്തു. പക്ഷെ മന്ത്രിസഭയുടെ അനുമതിയില്ലാതെ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാന്‍ ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷം ജനവരി 26 ന് സംസ്ഥാനത്ത്‌ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഫിബ്രവരി 20 ന് രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കോണ്‍ഗ്രസ് വിമതനായ കലിഹോ പുല്‍ ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിച്ചു.
ഗവര്‍ണറുടെ ഈ നടപടി ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി നബാം തുക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ രാഷ്ട്രീയചലനമുണ്ടാക്കാവുന്ന വിധി വന്നത്.
prp

Related posts

Leave a Reply

*