കോണ്‍ഗ്രസ്‌ പ്രകടനപത്രിക വെറും തട്ടിപ്പ്: നരേന്ദ്ര മോദി

അരുണാചല്‍ പ്രദേശ്: കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു പ്രകടനപത്രികയല്ല മറിച്ച്‌ കാപട്യം നിറഞ്ഞ പ്രസ്താവനകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മാത്രമല്ല കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ ഭരണവും തന്‍റെ 60 മാസത്തെ ഭരണവും താരതമ്യം ചെയ്യാനും മോദി ആവശ്യപ്പെട്ടു. 60 വര്‍ഷം ഭരിച്ചവര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലയെന്നും എന്നാല്‍ വെറും 60 മാസം മാത്രമാണ് താന്‍ ഭരിച്ചതെന്നും […]

നിമിഷനേരം കൊണ്ട് കോടിപതികള്‍; ബോംജ ഗ്രാമവാസികള്‍ പണക്കാരായതെങ്ങനെ?

നിമിഷ നേരങ്ങള്‍കൊണ്ട് കോടിപതികളാകാന്‍ സ്വപ്‌നത്തില്‍ മാത്രമേ സാധിക്കൂ. ജീവിതത്തില്‍ അതിന് ഒരിക്കലും സാധിക്കില്ലെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഈ തോന്നല്‍ അസ്ഥാനത്തായിരിക്കുകയാണിപ്പോള്‍. ഒരാളല്ല, ഒരു ഗ്രാമം മൊത്തം കോടീശ്വരന്‍മാരായിരിക്കുകയാണ്. അരുണാചല്‍ പ്രദേശിലെ ബോംജ ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമം ഇപ്പോള്‍ ഏഷ്യയിലെ കോടിപതികളുടെ ഗ്രാമങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.  ഗ്രാമത്തിലുള്ളത് 31 വീടുകളിലായി 259 പേരാണ്. ഒരോരുത്തര്‍ക്കും കിട്ടിയത് കുറഞ്ഞത് ഒരു കോടി പത്ത് ലക്ഷം രുപയും. 6.73 കോടി രൂപ വരെ കിട്ടിയ കുടുംബവും ഇതിലുണ്ട്.   കേന്ദ്രസര്‍ക്കാരാണ് […]

പ്രധാന അദ്ധ്യാപകനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപണം; വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ അധ്യാപകര്‍ അഴിച്ചെടുത്തു

ഇറ്റാനഗര്‍: പ്രധാന അദ്ധ്യാപകനെതിരെ മോശമായി എഴുതിയെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ അധ്യാപകര്‍ ബലമായി അഴിച്ചെടുത്തു. അരുണാചല്‍പ്രദേശ് പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം. കഴിഞ്ഞ 23-ാം തീയതിയായിരുന്നു കുട്ടികള്‍ക്ക് നേരെ ബാലിശമായ ശിക്ഷണനടപടി ഉണ്ടായത്. എന്നാല്‍ കുട്ടികള്‍ നാലു ദിവസത്തിനു ശേഷം വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ സമീപിച്ചപ്പോഴാണ് വിവരം വെളിച്ചത്താകുന്നത്. മൂന്ന് അദ്ധ്യാപകര്‍ ചേര്‍ന്ന് ആറാം ക്ലാസിലെ 88 വിദ്യാര്‍ത്ഥിനികളുടേയും വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയേയും […]

അരുണാചലില്‍ സുപ്രീംകോടതി കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിച്ചു

ഗവര്‍ണറുടെ നടപടികള്‍ റദ്ദാക്കി സുപ്രീംകോടതി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അരുണാചല്‍ പ്രദേശില്‍ പുനഃസ്ഥാപിച്ചു. കേന്ദ്രംഭരിക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്.