കോണ്‍ഗ്രസ്‌ പ്രകടനപത്രിക വെറും തട്ടിപ്പ്: നരേന്ദ്ര മോദി

അരുണാചല്‍ പ്രദേശ്: കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു പ്രകടനപത്രികയല്ല മറിച്ച്‌ കാപട്യം നിറഞ്ഞ പ്രസ്താവനകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അരുണാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മാത്രമല്ല കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ ഭരണവും തന്‍റെ 60 മാസത്തെ ഭരണവും താരതമ്യം ചെയ്യാനും മോദി ആവശ്യപ്പെട്ടു. 60 വര്‍ഷം ഭരിച്ചവര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലയെന്നും എന്നാല്‍ വെറും 60 മാസം മാത്രമാണ് താന്‍ ഭരിച്ചതെന്നും അതിന്‍റെ വ്യത്യാസം നിങ്ങള്‍ക്ക് തന്നെ കാണാമെന്നും മോദി പറഞ്ഞു.

രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തിപകരുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല രാജ്യദ്രോഹികള്‍ക്ക് പിന്തുണയും നല്‍കുന്നു. എന്നാല്‍ നിങ്ങളുടെ കാവല്‍ക്കാരന്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ട് ഈ ശക്തികളെയെല്ലാം മറികടക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഒരിടവേള നല്‍കുന്നതിലും അവധിയെടുക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. വെല്ലുവിളികളേ വെല്ലുവിളിയായി തന്നെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. ഒരു വശത്ത് ചൗക്കിദാര്‍ രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമം നടത്തുന്നു മറ്റൊരു വശത്ത് അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് രാജ്യദ്രോഹികളുമായി കൈക്കോര്‍ക്കുന്നുവെന്നും മോദി പറഞ്ഞു.

prp

Related posts

Leave a Reply

*