കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍‌വലിക്കുന്നു

ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് വിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിക്കുന്നത്.

ഇത് സംബന്ധിച്ച്‌ ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പുതിയ ഭേദഗതികളോടെ മറ്റൊരു വിജ്ഞാപനം ഇറക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

മേയ് 23നാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്‌ട് പ്രകാരമായിരുന്നു ഉത്തരവ്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്‍റെ പരിധിയിലുണ്ടായിരുന്നത്. കേരളം, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ വിജ്ഞാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പല സംസ്ഥാനങ്ങളും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പിന്നീട് വിജ്ഞാപനം ജൂലൈ 11 ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയായിരുന്നു.

 

prp

Related posts

Leave a Reply

*