ആലപ്പുഴ: ആലപ്പുഴയിലെ മുതിര്‍ന്ന സി.പി.എം നേതാവ് ടികെ പളനി പാര്‍ട്ടി വിടുന്നു. സിപിഐയിലേക്കു പോകാനാണു തന്റെ തീരുമാനമെന്നു അദ്ദേഹം സിപിഎം, സിപിഐ പാര്‍ട്ടി നേതൃത്വങ്ങളെ അറിയിച്ചു.
നിരന്തര അവഗണനയെ തുടര്‍ന്നാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും താന്‍ പാര്‍ട്ടി വിടട്ടെ എന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും പളനി പറഞ്ഞു. സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതായെന്നും ആശ്രിതത്വമാണ് സിപിഎമ്മിന് ഇപ്പോള്‍ വേണ്ടതെന്നും, അതിനാല്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.
അതെസമയം, അനുനയിപ്പിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പളനിയെ തള്ളി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തി. പളനി ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ ഇല്ലെന്ന് ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാന് പ്രതികരിച്ചു.

