ലണ്ടന്‍: യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ 22കാരനായ യുവാവിന്‍റെ തല മൈക്രോവേവ് ഓവനില്‍ കുടുങ്ങി. ബ്രിട്ടനിലാണ് സംഭവം നടന്നത്.
പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച ശേഷം മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ച് അതിലേക്ക് മുഖം അതില്‍ അമര്‍ത്തുന്നതിലൂടെ മുഖത്തിന്‍റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കുക എന്നതായിരുന്നു യുവാവിന്‍റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിപ്പോയെന്നു മാത്രം.
മുഖത്തിന്‍റെ ആകൃതി സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്ററിങ് പദാര്‍ഥം മൈക്രോ വേവിനുള്ളില്‍ കുഴച്ച് നിറച്ചു. തുടര്‍ന്ന് തലയില്‍ ഒരു പ്ലാസ്റ്റിക് കൂടും ശ്വസിക്കാനുള്ള എയര്‍ ട്യൂബ് വായിലും വച്ചു. എന്നിട്ട് മൈക്രോ വേവിനുള്ളില്‍ മുഖം അമര്‍ത്തിവെച്ചു. അവര്‍ വിചാരിക്കുന്നതിനു മുമ്പു തന്നെ പ്ലാസ്റ്ററിങ് പദാര്‍ഥം കട്ടിയാവുകയും തല മൈക്രോ വേവ് ഓവനില്‍ കുടുങ്ങുകയുമായിരുന്നു.
എന്നാല്‍ ഓവന്‍റെ സ്വിച്ച് ഓണ്‍ ചെയ്യാതിരുന്നത് വലിയ അപകടം ഒഴിവാക്കി. തുടര്‍ന്ന് വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ സര്‍വീസ് എത്തിയാണ് യുവാവിന്‍റെ തല പുറത്തെടുത്തത്. യുവാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ഒന്നരമണിക്കൂറോളം ശ്രമിച്ചിരുന്നു. എന്നാല്‍ ഫലം കാണാതെ വന്നതിനെ തുടര്‍ന്ന് വിദഗ്ധരുടെ സേവനം തേടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.



