മോദി സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി മാത്രം ചെലവഴിച്ചത് 3755 കോടി രൂപ!

ദില്ലി: അധികാരത്തിലേറിയ ശേഷം മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചത് 3755 കോടി രൂപ. പ്രധാന മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരു വര്‍ഷം അനുവദിക്കുന്ന തുകയെക്കാള്‍ അധികമാണ് മോദി സര്‍ക്കാര്‍ പരസ്യഇനത്തില്‍ മാത്രം ചെലവഴിച്ചു തീര്‍ത്തത്.

2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള ഭരണക്കാലത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അച്ചടി ,ഇലക്‌ട്രോണിക്, ഔഡട്ട്ഡോര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. 1656 കോടി രൂപയാണ് ഇതിനുവേണ്ടി  ചെലവാക്കിയത്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ക്കായി 399 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മലിനീകരണ നിയന്ത്രണത്തിനുവേണ്ടി സര്‍ക്കാര്‍ നീക്കിവെച്ചത് 56 കോടി രൂപ മാത്രമാണ്. 2014 ജൂണ്‍ ഒന്നിനും 2015 മാര്‍ച്ച്‌ 31 നും ഇടയില്‍ 448 കോടി രൂപയാണ് മന്ത്രാലയം ചെലവഴിച്ചത്. അതിനടുത്ത വര്‍ഷങ്ങളില്‍ 542കോടിയും 120 കോടി രൂപയുമാണ് ചെലവഴിച്ചത്.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ പരസ്യം പത്രങ്ങളില്‍ നല്‍കാനായി മാത്രം 2015ല്‍ 8.5 കോടി രൂപയാണ് ചെലവഴിച്ചതെന്നും വിവരാവകാശ രേഖ ചൂണ്ടിക്കാണിക്കുന്നു.

 

 

 

prp

Related posts

Leave a Reply

*